ബെൽഫാസ്റ്റ്: ലിസ്ബണിലെ വിവിധയിടങ്ങളിൽ വംശീയ വിദ്വേഷം നിറഞ്ഞ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം. സംഭവത്തിന്റെ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് ലിസ്ബണിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
ഇസ്ലാം മത വിശ്വാസികൾക്കെതിരെയുള്ള വിദ്വേഷ സന്ദേശങ്ങൾ ആയിരുന്നു ചുവരെഴുത്തിൽ ഉണ്ടായിരുന്നത്. സംഭവം കണ്ടവർ ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post

