ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്കാരം ചൊവ്വാഴ്ച . ഡൺലാക്കിലെ സെന്റ്. പാട്രിക്സ് കത്തീഡ്രലിൽ ആണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്കരിക്കുക. 54 കാരനായ മാർക്ക് ഒ കോണർ, ഭാര്യ ലോയിസ് (56), ഇവരുടെ മകൻ ഇവാൻ (27) എന്നിവരാണ് മരിച്ചത്.
തല്ലൻസ്ടൗൺ ഗ്രാമത്തിലെ അന്തേവാസികളാണ് ഇവർ. തിങ്കളാഴ്ചയാണ് ഇവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 31 കാരനായ റോബർട്ട് ഒ കോണറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

