ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വളരെ വൈകിയാണ് സർവ്വീസ് നടത്തുന്നത്.
കാലാവസ്ഥയിലെ പ്രശ്നങ്ങളെ തുടർന്ന് ഏകദേശം 20 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ ഡബ്ലിനിൽ നിന്നും പുറപ്പെടേണ്ടതും ഇവിടെ ഇറങ്ങേണ്ടതുമായ വിമാനങ്ങൾ ഉൾപ്പെടുന്നു. ഇന്നലെ രാത്രി വിമാന സർവ്വീസുകൾ തടസ്സമില്ലാതെ നടന്നതായി അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ സർവ്വീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനയാത്രികർ യാത്ര പുറപ്പെടും മുൻപ് വിശദാംശങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

