ഡബ്ലിൻ: ചൈൽഡ് കെയർ വർക്കാർമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. അടിസ്ഥാന വേതനത്തിൽ 10 ശതമാനത്തിന്റെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഈ മാസം 13 മുതൽ സർക്കാർ പ്രഖ്യാപനം നടപ്പിലാകും.
നിലവിൽ മണിക്കൂറിൽ 13.65 യൂറോ എന്നതായിരുന്നു ചൈൽഡ് കെയർ വർക്കർമാരുടെ അടിസ്ഥാന ശമ്പളം. എന്നാൽ ഇത് മണിക്കൂറിൽ 15 യൂറോ എന്ന നിരക്കായിട്ടാണ് വർധിപ്പിച്ചത്. മന്ത്രി അലൻ ഡില്ലനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി നടത്തിയ നിരന്തര ചർച്ചയിലൂടെയാണ് ഇത് സാധ്യമായത് എന്ന് മന്ത്രി പറഞ്ഞു. ഏകദേശം 35,000 തൊഴിലാളികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post

