ഡബ്ലിൻ: ആമി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്നും അതിശക്തമായ മഴ. ശക്തമായ കാറ്റും രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 148 കിലോ മീറ്റർ വേഗതയിലാണ് ആമി ചുഴലിക്കാറ്റിന്റെ സഞ്ചാരം.
കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നും അയർലൻഡിൽ മുന്നറിയിപ്പുണ്ട്. ഡബ്ലിൻ, ലൗത്ത്, വിക്ലോ, ക്ലെയർ, കെറി, ഗാൽവെ, മയോ എന്നീ കൗണ്ടികളിലാണ് കാറ്റിനെ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ എന്നിവിടങ്ങളിൽ മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ വാണിംഗും നിലവിലുണ്ട്.
അർദ്ധരാത്രി 12 മണിയോടെയാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഇത് അവസാനിക്കും. നാളെയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രവചനം.
Discussion about this post

