ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ഭക്ഷ്യവസ്തുവിൽ ലിസ്റ്റീയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം. ആൽഡിയിൽ വിൽക്കുന്ന അർഡാഗ് ലൈറ്റർ ഗ്രേറ്റഡ് മൈൽഡ് റെഡ് & മൊസറെല്ല ചീസിലാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് ചീസ് തിരിച്ചുവിളിച്ചു. ഐറിഷ് ജനതയുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്നാണ് ഈ ചീസ്.
200 ഗ്രാം പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ വർഷം നവംബർ 30 വരെ കാലാവധി രേഖപ്പെടുത്തിയ ബാച്ചുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഈ ബാച്ചിൽപ്പെട്ട ഉത്പന്നങ്ങൾ വിൽക്കരുതെന്ന് കടകൾക്ക് മുന്നറിയിപ്പുണ്ട്. ഈ ഉത്പന്നം കൈവശം ഉള്ള ഉപഭോക്താക്കളും ഉപയോഗിക്കരുത്. ഇത് ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് ആൽഡി സ്റ്റോറുകളിൽ പ്രദർശിപ്പിക്കും.
Discussion about this post

