ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് ഡൊണഗലിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 40 വയസ്സുള്ള ടോമി കന്നോർസ് ആണ് മരിച്ചത്. ലെറ്റർകെന്നി സ്വദേശിതന്നെയാണ് അദ്ദേഹം. ടോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ശക്തമായ കാറ്റിനെ തുടർന്ന് ഷെഡ് റൂഫിന് മുകളിൽ നിന്നും ടോമി താഴെ വീഴുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ജീവൻ നഷ്ടമാകുകയായിരുന്നു. കാറ്റിനെ തുടർന്ന് റെഡ് വാണിംഗ് ആയിരുന്നു ഡൊണഗലിൽ പുറപ്പെടുവിച്ചിരുന്നത്.
Discussion about this post

