ഡബ്ലിൻ: അയർലൻഡിലെ പ്രധാന വിമാനത്താവളങ്ങൾ ആയ ഡബ്ലിനിലും കോർക്കിലും യാത്രികരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ മാസം രണ്ട് വിമാനത്താവളങ്ങളിലൂടെയുമായി മുപ്പത്തിയാറര ലക്ഷത്തിലധികം യാത്രികർ സഞ്ചരിച്ചു. കഴിഞ്ഞ വർഷം സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം 36,67,073 പേരാണ് ഇരു വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് എന്നാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ ഉള്ളത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇത് 33,456,400 ആയിരുന്നു. മുൻ വർഷത്തേതിനെക്കാൾ 3.6 ശതമാനം പേർ അധികമായി ഇത്തവണ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തു.
സെപ്തംബറിൽ പ്രതിദിനം 1 ലക്ഷം പേർ ഡബ്ലിൻ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. കോർക്കിൽ കഴിഞ്ഞ മാസം 3,20,673 യാത്രികരാണ് എത്തിയത്.

