ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റ്. 20 വയസ്സുള്ള യുവതിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പോലീസ് യുവതിയെ ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെയായിരുന്നു സുയിറിലെ കാരിക്കിലെ വീടിനുള്ളിൽ യുവാവ് അവശനിലയിൽ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉടനെ വീട്ടിൽ എത്തിയ പോലീസ് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. 20 കാരിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.
1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post

