ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിലെ ഹോട്ടലിൽ മോഷണം. ജീവനക്കാരനെ ഭീഷണിപ്പെടുത്തി അക്രമി പണവുമായി കടന്ന് കളഞ്ഞു. ഷെരീഫ് സ്ട്രീറ്റിലെ ഹോട്ടലിലായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കൈവശം മാരകായുധങ്ങളുമായി ഹോട്ടലിൽ എത്തിയ അക്രമി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പണവുമായി അവിടെ നിന്നും രക്ഷപ്പെട്ടു.
Discussion about this post

