ഡബ്ലിൻ: ആമി കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഇരുട്ടിലായത് ഒരു ലക്ഷത്തോളം വീടുകൾ. ഇവിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാറ്റിനെ തുടർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത് എന്ന് ഇസിബി, എൻഐഇ നെറ്റ്വർക്കുകൾ വ്യക്തമാക്കി.
വടക്കൻ അയർലൻഡിൽ 22,000 ത്തോളം വീടുകളിലും റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 87,000 ത്തോളം വീടുകളിലുമാണ് വൈദ്യുതി ഇല്ലാത്തത്. നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതിന് പിന്നാലെയുള്ള കണക്കുകളാണ് ഇത്. വടക്കൻ അയർലൻഡിൽ ഇന്ന് രാവിലെ വരെ 65,000 വീടുകളിൽ ആയിരുന്നു വൈദ്യുതി ഇല്ലാതിരുന്നത്. എന്നാൽ രാവിലെ എട്ടരയ്ക്ക് മുൻപ് തന്നെ 40,000 ത്തോളം വീടുകളിലെ പ്രശ്നങ്ങൾ അധികൃതർ പരിഹരിച്ചു.
Discussion about this post

