കാവൻ: കൗണ്ടി കാവനിലെ ബെയിലബ്രോയിൽ മരിച്ച മലയാളി ജോൺസൺ ജോയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിയ്ക്കുന്നതിനും സംസ്കാര ചടങ്ങുകൾക്കുമുള്ള പണം കുടുംബത്തിന് നൽകുകയാണ് ലക്ഷ്യം. ധനസമാഹരണത്തിൽ ഏവരും പങ്കാളികളാകണം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ജോൺസൺ ജോയി മരിച്ചത്. 34 വയസ്സായിരുന്നു. അയർലൻഡിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ആൽബി ലൂക്കോസ് ആണ് ജോൺസണിന്റെ ഭാര്യ. പ്രസവത്തിനായി നാട്ടിലാണ് ഇപ്പോൾ ആൽബിയുള്ളത്.
Discussion about this post

