ഡബ്ലിൻ: എഐ സാങ്കേതിക വിദ്യയിൽ പുലിവാല് പിടിച്ച് ഐറിഷ് ഗാർഡ. ആളുകൾ എഐ നിർമ്മിത വീഡിയോകൾ യഥാർത്ഥ സംഭവം എന്ന വ്യാജേന ഗാർഡകൾക്ക് അയച്ച് നൽകുന്നത് വ്യാപകമാകുന്നു. ഇതേ തുടർന്ന് ഗാർഡകൾക്ക് അനാവശ്യ അന്വേഷണങ്ങൾ നടത്തേണ്ടതായും വരുന്നു.
വീടുകളിൽ കള്ളന്മാർ അതിക്രമിച്ച് കടക്കുന്ന എഐ വീഡിയോകൾ ഉൾപ്പെടെയാണ് ആളുകൾ ഗാർഡയ്ക്ക് അയച്ച് നൽകുന്നത്. യഥാർത്ഥ സംഭവം പോലെ തോന്നിക്കുന്ന ഇത്തരം വീഡിയോകളിൽ വിശ്വസിക്കുന്ന ഗാർഡ അന്വേഷണം ആരംഭിക്കും. അന്വേഷണത്തിനൊടുവിൽ ആണ് ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമാകുക.
പലപ്പോഴും തമാശയ്ക്ക് കാമുകൻ കാമുകിയ്ക്കോ അല്ലെങ്കിൽ സുഹൃത്തുക്കൾക്കോ അയക്കുന്ന വീഡിയോകൾ ആയിരിക്കും ഇത്. എന്നാൽ വീഡിയോ ലഭിച്ചവർ ഇത് വിശ്വസിച്ച് ഗാർഡയ്ക്ക് അയക്കുകയാണ് പതിവ്. അതേസമയം ഇത്തരം വീഡിയോകൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.

