ഡബ്ലിൻ: ക്രെഡിറ്റ് യൂണിയനുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ. പുതിയ മാറ്റങ്ങൾ സർക്കാർ സ്വാഗതം ചെയ്തു. ക്രെഡിറ്റ് യൂണിയനുകളുടെ ഭവന, ബിസിനസ് വായ്പാ ശേഷി 6.6 ബില്യണായി വർധിപ്പിച്ചാണ് പരിഷ്കാരം വരുത്തിയിരിക്കുന്നത്.
റെഗുലേറ്ററി ലെൻഡിംഗ് പരിധികളിൽ ക്രെഡിറ്റ് യൂണിയൻ ലെൻഡിംഗ് ചട്ടക്കൂടിൽ സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് മറ്റം വരുത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ പ്രകാരം ഭവന വായ്പാ പരിധി മൊത്തം ആസ്തിയുടെ 30 ശതമാനം ആയി വർധിപ്പിച്ചു. ബിസിനസ് വായ്പകൾക്കുള്ള വായ്പാ പരിധി മൊത്തം ആസ്തിയുടെ 15 ശതമാനം ആയി വർധിപ്പിച്ചു. ഭവന ബിസിനസ് വായ്പകൾക്കുള്ള ഏകാഗ്രത പരിധികൾ വേർപെടുത്തി. സെക്കന്റ് ഹോം വാങ്ങുമ്പോൾ 30% ഭവന വായ്പ പരിധിയിൽ 2.5% സബ്ലിമിറ്റ് ഏർപ്പെടുത്തും.

