ലെബനൻ/ ഡബ്ലിൻ: ഐറിഷ് സമാധാന സേനയുടെ താവളത്തിന് സമീപം ഇസ്രായേൽ ഡ്രോണുകളുടെ ഗ്രനേഡ് വർഷം. തെക്കൻ ലെബനനിലെ താവളത്തിന് സമീപമാണ് ഡ്രോണുകൾ എത്തിയത്. ഗ്രനേഡ് ആക്രമണത്തിൽ ആർക്കും പരിക്കില്ല.
യുഎൻപി 6-52 ലെ ഐറിഷ് ഔട്ട്പോസ്റ്റിന് സമീപം ആയിരുന്നു സംഭവം. ഈ സമയം സേനാംഗങ്ങളും ജനങ്ങളും ചേർന്ന് ബോംബുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ഗ്രനേഡ് ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥരും പ്രദേശവാസികളും രക്ഷപ്പെട്ടത്.
Discussion about this post

