ഡബ്ലിൻ: കൂടുതൽ കൗണ്ടികളിലേക്ക് സേവനം വ്യാപിപ്പിക്കാൻ തീരുമാനിച്ച് ഓൺലൈൻ ഡെലിവറി കമ്പനിയായ ഡെലിവ്രൂ. ജനങ്ങളിൽ നിന്നും നിരന്തരം ആവശ്യം ഉയർന്നതിനെ തുടർന്നാണ് സേവനം വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. നിലവിൽ ഡബ്ലിൻ, കോർക്ക്, ലിമെറിക്ക്, ഗാൽവെ എന്നിവിടങ്ങളിലാണ് ഡെലിവ്രൂ സേവനം നൽകുന്നത്.
ഫുഡ് ഡെലിവറി മാത്രം നടത്തിക്കൊണ്ടായിരുന്നു ഓൺലൈൻ ഡെലിവറി രംഗത്ത് ഡെലിവ്രൂ ചുവടുറപ്പിച്ചത്. എന്നാൽ ഇന്ന് വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണം, സൗന്ദര്യവർധക ഉത്പന്നങ്ങൾ എന്നിവയും ഡെലിവ്രൂ ഡെലിവറി ചെയ്യുന്നുണ്ട്. ഡെലിവ്രൂവിന്റെ സേവനം ധാരാളം ആളുകൾക്കാണ് ഗുണം ചെയ്യുന്നത്.
Discussion about this post

