ഡബ്ലിൻ: അയർലൻഡിലെ പ്രവാസ ജീവിതത്തിന്റെ 25ാം വാർഷികം ആഘോഷിച്ച് ഏഴ് മലയാളി നഴ്സുമാർ. ഏലിയാമ്മ ജോസഫ്, ആനി സെബാസ്റ്റ്യൻ, ബെക്സി മാത്യു, ബിന്ദു ഫിലിപ്പ്, ജെന്നിമോൾ ജോസി, പിങ്കു ജോസഫ്, വിമലാമ്മ ജോസഫ് എന്നിവരാണ് കഴിഞ്ഞ 25 വർഷമായി അയർലൻഡിൽ തുടരുന്നത്. ഒത്തുചേരലിൽ ഓരോരുത്തരും അവരവരുടെ അയർലൻഡ് അനുഭവങ്ങൾ പങ്കുവച്ചു.
2000 ഓഗസ്റ്റ് 31 ന് ആയിരുന്നു ഏഴ് പേരും ഉപജീവനത്തിനായി അയർലൻഡിൽ എത്തിയത്. പിന്നീട് അയർലൻഡിന്റെ മക്കളായി ഇവിടെ തന്നെ വളരുകയായിരുന്നു. മാത്രവുമല്ല പിന്നീട് ഉപജീവനത്തിനായി ഇവിടെയെത്തിയവർക്ക് ഇവർ വഴികാട്ടികളുമായി. 5000 നഴ്സുമാരുടെ ഒഴിവുളള കാലത്തായിരുന്നു ഇവർ അയർലൻഡിൽ എത്തിയത്. അന്ന് യാത്രയ്ക്കുൾപ്പെടെ വലിയ ബുദ്ധിമുട്ട് ഇവർ നേരിട്ടിരുന്നു.
Discussion about this post

