വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ആളില്ലാത്ത റേഞ്ച് റോവർ ജീപ്പ് വഴിയരികിലെ തൂണിൽ ഇടിച്ചു. ഇതേ തുടർന്ന് തൂൺ റോഡിന് കുറുകെ മറിഞ്ഞ് വീണു. സംഭവ സമയം ഇതുവഴി എത്തിയ വാഹന യാത്രികർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ഉർസുലിൻ കോർട്ട് റൗണ്ട് എബൗട്ടിൽ വഴിയരികിൽ നിർത്തിയിട്ടതായിരുന്നു റേഞ്ച് റോവർ ജീപ്പ്. എന്നാൽ അൽപ്പനേരത്തിന് ശേഷം ഇത് പുല്ലിലൂടെ റോഡിലേക്ക് നീങ്ങുകയായിരുന്നു. ഇത് കണ്ട ഡ്രൈവർ വാഹനത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ഇതോടെ പോസ്റ്റ് മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞ് വീണു. കാറിനുള്ളിൽ ആരും ഇല്ലാതിരുന്നത് കൊണ്ടുതന്നെ വൻ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞയുടൻ അധികൃതർ എത്തി പ്രശ്നം പരിഹരിച്ചു.

