ഡബ്ലിൻ: പരിചരണത്തിലിരിക്കെ മരിച്ചവരുടെയും, സംസ്കാരം സംഘടിപ്പിക്കാൻ കുടുംബാംഗങ്ങളില്ലാത്തവരുടെയും മൃതദേഹം സംസ്കരിക്കാൻ എച്ച്എസ്ഇ ചിലവഴിച്ചത് 2,20,000 യൂറോയിലധികമെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം വരുമാനം ഇല്ലാത്തവരുടെ സംസ്കാര ചടങ്ങുകൾക്കായി ഏകദേശം 1,16,000 യൂറോ ചിലവഴിച്ചതായും എച്ച്എസ്ഇ വ്യക്തമാക്കി. കുടുംബാംഗങ്ങൾ ഇല്ലാത്തവരുടെയും ഏറ്റെടുക്കാൻ ആളില്ലാത്തവരുടെയും മൃതദേഹങ്ങളാണ് എച്ച്എസ്ഇ ഇത്തരത്തിൽ സംസ്കരിച്ചിരിക്കുന്നത്.
ആകെ ചിലവാക്കിയതിൽ 82,000 യൂറോ തെക്ക്- തെക്കൻ കിഴക്കൻ മേഖലകളിലാണ് ചിലവഴിച്ചിരിക്കുന്നത്. 25,000 യൂറോ മിഡ്ലാൻഡ്സിലെ ഫിനാൻഷ്യൽ മേഖലയിലും ചിലവാക്കി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ 9,000 യൂറോയാണ് എച്ച്എസ്ഇയ്ക്ക് ചിലവ് വന്നത്.
Discussion about this post

