റോസ്കോമൺ: കൗണ്ടി റോസ്കോമണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ളയാളാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കിൽഗ്ലാസിലെ കുല്ലീനമോറിൽ ആയിരുന്നു സംഭവം.
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പോലീസ് നൽകുന്ന വിവരം. അപകട വിവരം അറിഞ്ഞയുടൻ സ്ഥലത്ത് എത്തിയ പോലീസ് പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. 50 കാരന്റെ മൃതദേഹം നിലവിൽ ആശുപത്രിയിലാണ് ഉളളത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post

