ഡബ്ലിൻ: അയർലൻഡിൽ ഇനി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ളത് 2600 വീടുകളിൽ. ഇവിടങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അധികൃതർ ഇന്നും തുടരും. നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 2500 വീടുകളിലും നോർതേൺ അയർലൻഡിൽ 100 വീടുകളിലുമാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ളത്. കൊടുങ്കാറ്റിനെ തുടർന്ന് പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി തകരാർ നേരിട്ടത്. എന്നാൽ ദ്രുതഗതിയിൽ അധികൃതർ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു.
Discussion about this post

