ഡബ്ലിൻ: ഇലക്ട്രിസിറ്റി, ഗാസ് വിലകൾ മരവിപ്പിച്ച് യൂനോ എനർജി. ശൈത്യകാലത്തേയ്ക്കാണ് നിരക്കുകൾ മരവിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചുവരെ ഗ്യാസ്, ഇലക്ട്രിസിറ്റി വിലകൾ വർധിപ്പിക്കില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
65,000 ഉപഭോക്താക്കളാണ് യൂനോ എനർജിയ്ക്കുള്ളത്. കമ്പനിയുടെ ഈ തീരുമാനം ഉപഭോക്താക്കളെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. കഴിഞ്ഞ ആഴ്ച യൂനോ എനർജിയുടെ സഹോദര സ്ഥാപനമായ പ്രീപേയ് പവർ ഗ്യാസ്, ഇലക്ട്രിസിറ്റി വിലകൾ ഫ്രീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂനോ എനർജിയും സമാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസം എസ്എസ്എസ് എയർട്രിസിറ്റി, ബോർഡ് ഗ്യാസ് എനർജി, എനർജിയ, പിനെർജി എന്നീ കമ്പനികൾ ഇലക്ട്രിസിറ്റി നിരക്ക് വർധിപ്പിച്ചിരുന്നു.

