ഡബ്ലിൻ: അയർലൻഡിന്റെ ഖജനാവ് സമ്പന്നമാണെന്ന് വ്യക്തമാക്കി സർക്കാർ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനവകുപ്പ് പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇത് സംബന്ധിച്ച കണക്കുകൾ. ഖജനാവിൽ 10.3 മില്യൺ യൂറോ മിച്ചമുണ്ടെന്നാണ് ധവളപത്രത്തിൽ വ്യക്തമാക്കുന്നത്.
ബജറ്റിൽ വലിയൊരു തുക ചിലവഴിച്ചാലും ഈ വർഷം 8.7 ബില്യൺ യൂറോയുടെ മിച്ചം ഉണ്ടാകുമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ വർഷം 1.07 ബില്യൺ യൂറോയുടെ വർഷാവസാന മിച്ചം പ്രതീക്ഷിക്കുന്നു. 2026 അവസാനത്തോടെ 1.45 ബില്യൺ യൂറോയുടെ മിച്ചം പ്രതീക്ഷിക്കുന്നുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post

