ഡബ്ലിൻ: അയർലൻഡിൽ പുതുതായി നിർമ്മിക്കുന്ന അപ്പാർട്ട്മെന്റുകൾക്ക് വാറ്റിൽ ഇളവ് നൽകാൻ തീരുമാനം. അപ്പാർട്ട്മെന്റ് പദ്ധതികളുടെ പൂർത്തീകരണം ദ്രുതഗതിയിലാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
നിലവിൽ 40,000 പുതിയ അപ്പാർട്ട്മെന്റുകളുടെ നിർമ്മാണത്തിന് അനുമതിയുണ്ട്. വാറ്റിലെ ഇളവ് ഇതിന് ഗുണം ചെയ്യും. ബജറ്റ് അവതരണത്തിന് ശേഷം സർക്കാർ ഏറ്റവും ആദ്യം നടപ്പിലാക്കുന്ന പ്രഖ്യാപനം ഇതാകാനാണ് സാധ്യത.
ഇക്കുറി 9.4 ബില്യൺ യൂറോയുടെ പാക്കേജുകളാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. അപ്പാർട്ട്മെന്റുകളുടെ വാറ്റിലെ ഇളവിന് പുറമേ കോളേജ് ഫീസിൽ കുറവുവരുത്തുന്ന പ്രഖ്യാപനവും ഉണ്ടായേക്കും.
Discussion about this post

