ഡബ്ലിൻ: 11 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 63 കാരനായ ജോസഫ് കാംബെല്ലിനാണ് സെൻട്രൽ ക്രിമിനൽ കോടതി എട്ടര വർഷം ശിക്ഷ വിധിച്ചത്. 9 വർഷം മുൻപുള്ള കേസിലാണ് ശിക്ഷാവിധി.
ഇപ്പോൾ 19 വയസ്സുള്ള വ്യക്തിയാണ് പീഡനത്തിന് ഇരയായത്. 19 കാരന്റെ അമ്മയുടെ രണ്ടാം ഭർത്താവാണ് കാംബെൽ. 2017 ഒക്ടോബറിൽ ആയിരുന്നു കാംബെൽ 11 വയസ്സുകാരനെ പീഡിപ്പിച്ചത്. കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ കാംബെല്ലിനെതിരായ നിയമ നടപടി ആരംഭിക്കുകയായിരുന്നു. പിറ്റേ വർഷം ജൂണിൽ നടന്ന വിചാരണയിൽ കാംബെൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
Discussion about this post

