ഡബ്ലിൻ: അയർലൻഡിന്റെ പൊതുഗതാഗത രംഗത്ത് വിദേശികൾക്ക് അവസരം. ഡ്രൈവർമാരായി വിദേശത്ത് നിന്നുള്ള തൊഴിലാളികളെ നിയമിക്കാനാണ് ബസ് ഐറാന്റെയും ഡബ്ലിൻ ബസിന്റെയും തീരുമാനം. അതേസമയം ജോലി തേടി അയർലൻഡിൽ എത്തുന്ന ഇന്ത്യക്കാർക്കുൾപ്പെടെ ഈ അവസരം പ്രയോജനപ്പെടുത്താം.
ബസ് കണക്ട്സ് പ്രോഗ്രാമിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ബസ് ഡ്രൈവർമാർ മാത്രം പോര. ഈ സാഹചര്യത്തിലാണ് വിദേശികൾക്ക് അവസരം നൽകാനുള്ള തീരുമാനം. ശരത് കാലത്താകും റിക്രൂട്ട്മെന്റ്. അയർലൻഡിന് ഏകദേശം 2000 ഡ്രൈവർമാരെ കൂടിയാണ് ആവശ്യമായുള്ളത്.
Discussion about this post

