കിൽക്കെന്നി: കിൽക്കെന്നിയിൽ ആളുകളെ ആക്രമിക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആണ് അറസ്റ്റിലായത്. അപകടം സൃഷ്ടിച്ച വാഹനം പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ലൈറത്തിലെ ഓൾഡ് ഡബ്ലിൻ റോഡിലൂടെ ആയിരുന്നു മൂവർ സംഘം അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഇതിനിടെ വാഹനം ഇടിച്ച് അപകടം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നംഗ സംഘം വാഹനത്തിൽ മുൽദിൻ സ്ട്രീറ്റിലേക്ക് വരികയായിരുന്നു. ഇവിടെയും ഇവർ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. ഇതിന് പുറമേ രണ്ട് പേരെ പോലീസ് അക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടനെ സ്ഥലത്ത് എത്തി മൂന്നംഗ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

