ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ഉണ്ടായ വെടിവയ്പ്പിൽ കൗമാരക്കാരന് പരിക്ക്. ബ്ലൂബെൽ മേഖലയിൽ ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാർ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന് പുറത്തുവച്ചായിരുന്നു കൗമാരക്കാരന് വെടിയേറ്റത്. വെടിയേറ്റ് കുട്ടി താഴെ വീണതോടെ അക്രമി അവിടെ നിന്നും കടന്ന് കളയുകയായിരുന്നു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ തങ്ങളെ വിവരം അറിയിക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

