ബെൽഫാസ്റ്റ്: പിടികിട്ടാപ്പുളളിയായ യുവാവിന് വേണ്ടിയുള്ള അഭ്യർത്ഥനയുമായി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. ക്രിമിനൽ കേസിലെ പ്രതിയായ ക്രിസ്റ്റഫർ സിപ്സണെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് സഹായം തേടിയിരിക്കുന്നത്.
ഏപ്രിൽ 2 ന് കേസ് പരിഗണിക്കുമ്പോൾ ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇയാളെ കോടതിയിൽ എത്തിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും യുവാവ് മുങ്ങുകയായിരുന്നു. നിലവിൽ യുവാവ് ബെഞ്ച് വാറന്റിലാണ്. ക്രിസ്റ്റഫറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിലോ 0800555111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡാ സ്റ്റേഷനുമായോ ബന്ധപ്പെടണം.
Discussion about this post

