ഡബ്ലിൻ: ഡെറിയിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. ഇത്തവണത്തെ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ബജറ്റിന് പിന്നാലെ വിമാന സർവ്വീസ് പുനരാരംഭിക്കുന്ന കാര്യം പബ്ലിക് എക്സ്പെൻഡിച്ചർ മന്ത്രി ജാക്ക് ചേംബേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സർവ്വീസുകൾ ആരംഭിക്കുന്ന തിയതി പുറത്തുവിട്ടിട്ടില്ല.
2011 ലായിരുന്നു സിറ്റി ഓഫ് ഡെറി വിമാനത്താവളത്തിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത്. പിന്നീട് വിമാന സർവ്വീസുകൾ 2016 ൽ വീണ്ടും ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കഴിഞ്ഞില്ല.
Discussion about this post

