ഡബ്ലിൻ: ഡബ്ലിനിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ്. അക്രമ സംഭവങ്ങളിൽ പോലീസ് ഇടപെടൽ വർധിച്ചു. നഗരത്തിൽ കവർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്നും പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യക്തികളിൽ നിന്നും കവർച്ച നടത്തുന്ന സംഭവങ്ങൾ 30 ശതമാനം കുറഞ്ഞു. വ്യാപാര തട്ടിപ്പുകളിൽ 9 ശതമാനത്തിന്റെ കുറവ് ഉണ്ടായി. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം 20 പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. 40 ഓളം പേർക്ക് സമൻസ് അയക്കുകയും ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ നാലായിരത്തോളം അറസ്റ്റുകൾ പോലീസ് രേഖപ്പെടുത്തി. 8000 സമൻസുകൾ കൈമാറി. ഇതിലെല്ലാം 20 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post

