കിൽഡെയർ: അന്റാർട്ടിക് പര്യവേഷകൻ ഏണസ്റ്റ് ഷാക്കിൾട്ടണിന്റെ സ്മരണാർത്ഥം കിൽഡെയറിൽ പുതിയ മ്യൂസിയം. ആതിയിലാണ് അദ്ദേഹത്തിന്റെ പര്യവേഷണ യാത്രയുടെ സ്മരണകൾ ഉറങ്ങുന്ന മ്യൂസിയം തുറന്നത്. അദ്ദേഹത്തിന്റെ പര്യവേഷണങ്ങളുടെ അനുഭവങ്ങൾ പുന:സൃഷ്ടിച്ചുകൊണ്ടാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.
എട്ട് മില്യൺ യൂറോ ചിലവിട്ടാണ് മ്യൂസിയത്തിന്റെ നിർമ്മാണം. മ്യൂസിയം കിൽഡെയറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1974 ൽ ജനിച്ച ഷാക്കിൾടൺ 1909 ലാണ് അന്റാർട്ടികയിൽ എത്തിയത്. അന്റാർട്ടിക്കയിൽ എത്തിയ ആദ്യ വ്യക്തിയാണ് അദ്ദേഹം.
Discussion about this post

