Author: sreejithakvijayan

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ പുതിയ റെസിഡൻഷ്യൽ ടെനൻസീസ് ബില്ലിനെതിരെ പ്രതിപക്ഷം. ബില്ല് രാജ്യത്ത് വാടക കുതിച്ചുയരാൻ കാരണമാകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബില്ല് പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഹൗസിംഗ് കമ്മിറ്റിയിലെ സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റുകൾ, ലേബർ പാർട്ടി, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടനെ സർക്കാരിന് നൽകും. മാർച്ച് ഒന്ന് മുതൽ പുതിയ വാടക നിയമത്തിലെ പരിഷ്‌കരണങ്ങൾ നിലവിൽ വരും.

Read More

ഡബ്ലിൻ: യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവുമായി ബാങ്കിംഗ് ഭീമനായ ബാർക്ലേസ്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാരിസിലാണ് പുതിയ ആസ്ഥാനം രൂപീകരിക്കാൻ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 2027 വർഷത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും ആസ്ഥാനം പൂർണമായും പാരിസിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. മാറുന്ന വിപണി ലക്ഷ്യമിട്ടാണ് ചുവടുമാറ്റം. 2023 ൽ തന്നെ ആസ്ഥാനം പാരീസിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കമ്പനി ആലോചിച്ചിരുന്നു.

Read More

ക്ലെയർ:വെസ്റ്റ് ക്ലെയറിൽ വഴിയരികിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പ്രതിരോധസേനാംഗങ്ങളെത്തി വസ്തു ഇവിടെ നിന്നും മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടക വസ്തുവാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. ഇത് സുരക്ഷിതമായി നിർവ്വീര്യമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിലെ റോഡുകളിലെ ചിഹ്നങ്ങൾ മാഞ്ഞുപോകുന്നതിൽ പരാതി. ചിഹ്നങ്ങൾ മാഞ്ഞ് പോയത് ഡ്രൈവിംഗ് ടെസ്റ്റിനിടെ നിരവധി പേർ തോൽക്കാൻ കാരണമായി എന്നാണ് ഉയരുന്ന ആക്ഷേപം. ലേഡിബേർഡ് ഡ്രൈവിംഗ് സ്‌കൂളാണ് ഇത് സംബന്ധിച്ച പരാതി ഉയർത്തിയിരിക്കുന്നത്. സ്റ്റോപ്പ് ലൈനുകൾ, യെല്ലോ ബോക്സുകൾ, ഫിൽറ്റർ ലൈനുകൾ, ഹാച്ച് മാർക്കിങ്ങുകൾ എന്നിവയെല്ലാം മാഞ്ഞ് പോയത് ഡ്രൈവിംഗ് ടെസ്റ്റിനിടെ തങ്ങളുടെ ലേണർമാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ഡ്രൈവിംഗ് സ്‌കൂൾ വ്യക്തമാക്കി. ഇതേ തുടർന്ന് പരിശീലിപ്പിച്ച പലരും ടെസ്റ്റിൽ പരാജയപ്പെട്ടു. ടാല, ഡൺലാവോഹെയർ, കില്ലെസ്റ്റർ, റാഹെനെയ്, നാസ് എന്നിവിടങ്ങളിൽ ഈ പ്രശ്‌നം ഉണ്ടെന്നാണ് സ്ഥാപനത്തിന്റെ ഡയറക്ടറായ ക്ലോഡഗ് ബ്രനാഗൻ ചൂണ്ടിക്കാട്ടുന്നത്.

Read More

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ആൾമാറാട്ടം നടത്തിയ മുൻ ഡ്രൈവിംഗ് പരിശീലകന് ജയിൽ ശിക്ഷ. ഡബ്ലിനിൽ താമസിക്കുന്ന ഡാനിയേൽ ട്രിഫാനിനാണ് കോടതി ശിക്ഷ വിധിച്ചത്. തിയറി ടെസ്റ്റിൽ അപേക്ഷകർക്ക് പകരം അദ്ദേഹം പരീക്ഷ എഴുതുകയായിരുന്നു. കേസിൽ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ഡാനിയേലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 12 മാസത്തെ തടവ് ശിക്ഷയാണ് ഡാനിയേലിന് വിധിച്ചത്. 21 തവണയാണ് പ്രതി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയത്. ഇതിനായി അപേക്ഷകരിൽ നിന്നും ഇയാൾ പണവും വാങ്ങിയിരുന്നു. ഒരു ടെസ്റ്റിന് ഏകദേശം 150 യൂറോയോളമാണ് അദ്ദേഹം പ്രതിഫലമായി ഈടാക്കിയത്. 2019 ജൂൺ മുതൽ നവംബർ വരെ ഡാനിയേൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ പേരിൽ തട്ടിപ്പ്. ഇതേ തുടർന്ന് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഗാർഡയുടെ ചിഹ്നം ഉപയോഗിച്ചുളള വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നത്. വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടിൽ നിന്നും ഫോൺ വിളിച്ച് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസുകാരാണെന്ന വ്യാജേന തട്ടിപ്പ് സംഘം കൈക്കലാക്കും. തുടർന്ന് ഇത് ഉപയോഗിച്ച് പണം തട്ടും. ഇത്തരത്തിൽ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഈ സാഹചര്യത്തിൽ ഒരിക്കലും ഗാർഡ ഫോണിലൂടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെടുകയില്ലെന്ന് അധികൃതർ അറിയിച്ചു.

Read More

ഡബ്ലിൻ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉപയോഗം നിർത്തിവച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഗ്രോക്കുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എക്‌സ് ഉപയോഗം അവസാനിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഡബ്ലിൻ സിറ്റി കൗൺസിൽ. കൗൺസിലിന്റെ പ്രധാന അക്കൗണ്ടിന്റെ ഉപയോഗമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി ഡബ്ലിൻ ഫയർ ബ്രിഗേഡ് പോലുള്ള അനുബന്ധ അക്കൗണ്ടുകളുടെ ഉപയോഗവും നിർത്തലാക്കും. ഗ്രോക്ക് വിവാദത്തിന് തൊട്ട് പിന്നാലെ കിൽകെന്നി കൗണ്ടി കൗൺസിൽ എക്‌സ് ഉപയോഗം നിർത്തിയിരുന്നു. സ്വിം അയർലൻഡ്, നാഷണൽ വിമൻസ് കൗൺസിൽ, ഐറിഷ് അഭയാർത്ഥി കൗൺസിൽ, ആൻ ടൈസ് മുതലായ സംഘടനകളും എക്‌സ് ഉപയോഗം അവസാനിപ്പിച്ചു.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. യുവാവിനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് പോർട്ട്ടൗണിലെ ലഫ്ഗാൽ റോഡിൽ യുവാവിനെ അവശനിലയിൽ കണ്ടത്. നീല നിറത്തിലുള്ള സ്‌കോഡ ഒക്ടാവിയ വാഹനമാണ് ഇടിച്ച് തെറിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ വിശദാംശങ്ങൾ തേടി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ താരതമ്യേന ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനം. ചിലയിടങ്ങളിൽ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടാം. നല്ല തണുപ്പും കാറ്റും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇന്ന് രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കും. പിന്നീട് ചാറ്റൽ മഴയും വെയിലും ഇടകലർന്ന അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ മഴ അനുഭവപ്പെടും. സന്ധ്യാനേരങ്ങളിൽ തണുത്ത കാറ്റിന് സാധ്യതയുണ്ട്.

Read More

ഡബ്ലിൻ: ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്. അധികം  വൈകാതെ കരാർ അംഗീകരിക്കപ്പെടുമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയ്ൻ വ്യക്തമാക്കുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിൽ നിർണായകമാണ് വ്യാപാരകരാർ. കഴിഞ്ഞ ദിവസം സ്വിറ്റ്‌സർലൻഡിൽ ലോക സാമ്പത്തിക ഫോറം നടന്നിരുന്നു. ഇതിൽ സംസാരിക്കുന്നതിനിടെയാണ് വ്യാപാര കരാർ ഉടനെ യാഥാർത്ഥ്യമാകുമെന്ന സൂചന ലെയ്ൻ നൽകിയത്. കരാർ പ്രാബല്യത്തിൽ വരുന്നതോട് കൂടി ചൈനയോടുളള യൂറോപ്യൻ യൂണിയന്റെ അമിതമായ ആശ്രിതത്വം കുറയും. ഉത്പാദനമേഖലയിൽ മുൻ നിരയിൽ എത്താൻ ഇന്ത്യയെ കരാർ സഹായിക്കും.

Read More