ഡബ്ലിൻ: ഡബ്ലിനിലെ ചരിത്രപ്രാധാന്യമുള്ള ആശുപത്രി വിൽപ്പനയ്ക്ക് വച്ച് എച്ച്എസ്ഇ. ബഗോട്ട് സ്ട്രീറ്റിലെ റോയൽ സിറ്റി ഓഫ് ഡബ്ലിൻ ആശുപത്രിയാണ് എച്ച്എസ്ഇ വിൽക്കാൻ ഒരുങ്ങുന്നത്. ഡാഫ്റ്റ് (ഡിഎഎഫ്ടി) ആണ് ഹോസ്പിറ്റൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 5.5 മില്യൺ യൂറോയിലധികം വിൽപ്പന വഴി കണ്ടെത്താൻ കഴിയുമെന്നാണ് എച്ച്എസ്ഇയുടെ വിലയിരുത്തൽ.
1831 ൽ ആയിരുന്നു റോയൽ സിറ്റി ഓഫ് ഡബ്ലിൻ ആശുപത്രി നിർമ്മിച്ചത്. പിന്നീട് 1987 ൽ ആശുപത്രി അടച്ചുപൂട്ടി. പിന്നീട് കെട്ടിടത്തിന്റെ ഭാഗങ്ങൾ മയക്കുമരുന്ന് ചികിത്സാ കേന്ദ്രമായും സാമൂഹിക സേവന കേന്ദ്രമായും പ്രവർത്തിച്ചുവരികയായിരുന്നു. വാങ്ങുന്നവർക്ക് ഈ കെട്ടിടം ഹോട്ടലായോ അപ്പാർട്ട്മെന്റുകൾ ആയോ എംബസി കെട്ടിടമായോ മാറ്റാൻ സാധിക്കും.
Discussion about this post

