ഡബ്ലിൻ: ലൈംഗിക ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ എഐയുടെ സഹായത്തോടെ ഓൺലൈൻ കാമുകിമാരെ സൃഷ്ടിച്ച് അയർലൻഡിലെ കൗമാരക്കാരായ ആൺകുട്ടികൾ. യഥാർത്ഥ പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾ ഇങ്ങനെ ചെയ്യുന്നത്. ടെക്നോളജി, പോണോഗ്രഫി, സെക്ഷ്വൽ വയലൻസ് എന്നിവയെക്കുറിച്ച് റുഹാമ സംഘടിപ്പിച്ച കോൺഫറൻസിലാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സോഷ്യൽ മീഡിയയിൽ നിന്നുമാണ് ആൺ കുട്ടികൾ എഐ കാമുകിമാരെ രൂപപ്പെടുത്തുന്നതിനുള്ള ചിത്രം കൈക്കലാക്കുന്നത്. ഇത് ഉപയോഗിച്ച് ഓൺലൈൻ കാമുകിമാരെ എഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ നിർമ്മിക്കുകയും ഈ കാമുകിയ്ക്ക് ഒരു ബന്ധം നൽകുകയും ചെയ്യുന്നു. സ്റ്റെപ്പ് സിസ്റ്റർ ( രണ്ടാനമ്മയുടെയോ രണ്ടാനച്ഛന്റെയോ മകൾ) എന്ന ബന്ധമാണ് ഇത്തരം കാമുകിമാർക്ക് കൂടുതൽ ആൺകുട്ടികളും നൽകുന്നത്.

