ഡബ്ലിൻ: തപസ്യയുടെ ഏറ്റവും പുതിയ നാടകം ആർട്ടിസ്റ്റ് നവംബറിൽ അരങ്ങേറും. സിറോ മലബാർ ചർച്ച് ബ്ലാഞ്ചാട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണതതിന്റെ ഭാഗമായിട്ടാണ് ഡബ്ലിനിൽ തപസ്യ നാടകം അവതരിപ്പിക്കുന്നത്. അടുത്ത മാസം 21 ന് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിലാണ് നാടകം അരങ്ങേറുക,
വൈകീട്ട് ഏഴ് മണിയ്ക്കാണ് നാടകം. സമകാലീന സമൂഹത്തിൽ വളരെ പ്രധാന്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കിയാണ് ആർട്ടിസ്റ്റ് എന്ന നാടകം രചിച്ചിരിക്കുന്നത്. മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നാടകം കൂടിയാണെന്ന പ്രത്യേകയും ആർട്ടിസ്റ്റിന് ഉണ്ട്. നാടകത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
Discussion about this post

