ഗാൽവെ: കൗണ്ടി ഗാൽവെയിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി. ഗാൽവെ സിറ്റിയിൽ 200 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സിറ്റി കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥലത്ത് ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയാണ് ഭവന നിർമ്മാണം നടത്തുന്നത്.
കോസ്റ്റൽ റെന്റൽ, സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഡൈയ്ക്ക് റോഡിൽ 1.8 ഹെക്ടർ സ്ഥലത്താണ് നിർമ്മാണം. ഗാൽവെ സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ സ്ഥലം. നിർമ്മാണം പൂർത്തിയാക്കി 2027 ഓടെ വീടുകൾ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്. വൺ ബെഡ്റൂം, ടു ബെഡ്റൂം, ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ ആണ് ഇവിടെ നിർമ്മിക്കുന്നത്.
Discussion about this post

