ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡിൽ വീണ്ടും ഏഷ്യൻ ഹോർനെറ്റിനെ കണ്ടെത്തി. രണ്ടാമത് കടന്നലുകളെ കണ്ടകാര്യം നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി സ്ഥിരീകരിച്ചു. പ്രദേശത്ത് ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് ഉണ്ടെന്നാണ് ഇത് നൽകുന്ന സൂചന.
കടന്നലുകളുടെ കൂട് എത്രയും വേഗം കണ്ടെത്തി നശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജാഗ്രത വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. എവിടെയെങ്കിലും കടന്നൽ കൂട് കണ്ടാൽ അവ ഇളക്കുകയോ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. അതീവ അപകടകാരികളാണ് ഏഷ്യൻ ഹോർനെറ്റുകൾ എന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post

