ഡബ്ലിൻ: അയർലൻഡിലെ ആദ്യ സൗജന്യ ബുറിറ്റോ എടിഎം ഡബ്ലിനിൽ. പ്രമുഖ ഓൺലൈൻ ഡെലിവറി സേവനദാതാക്കളായ ഡെലിവെറൂവും ബൂജുവും സംയുക്തമായിട്ടാണ് എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ആദ്യ ബുറിറ്റോ ബാങ്ക് ബുധനാഴ്ച ടി.യു.ഡിയുടെ ഗ്രാൻഗെഗോർമാൻ കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇവിടെ നിന്നും ബൂജും ബുറിറ്റോ പിൻവലിക്കാം.
ഡെലിവെറൂവിന്റെ അയർലൻഡ് ഡയറക്ടർ ഹെലെൻ മഹെറാണ് ഇക്കാര്യം അറിയിച്ചത്. ആദ്യത്തെ സൗജന്യ ബുറിറ്റോ എടിഎം ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മഹെർ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് രുചികരമായ ഇടവേളകൾ നൽകും. തങ്ങളുടെ വിദ്യാർത്ഥികൾക്കായുള്ള പദ്ധതികൾ ഈ വർഷം വളരെ മികച്ചതാണെന്നും മെഹെർ പറഞ്ഞു.
Discussion about this post

