കോർക്ക്: ഇക്കഴിഞ്ഞ സമ്മറിൽ കോർക്കിലെ ജലശുദ്ധീകരണ പ്ലാന്റ് 12 മണിക്കൂർ നേരം അടച്ചിട്ടതായി കണ്ടെത്തൽ. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പ്ലാന്റിൽ നിന്നും ബിറ്റുമിൻ ചോർന്നതാണ് അടച്ചിടലിലേക്ക് വഴിവച്ചത്.
ഓഗസ്റ്റ് 28 ന് ആയിരുന്നു സംഭവം. ഇന്നിസ്കാരയിലെ കോർക്ക് ഹാർബർ ആൻഡ് സിറ്റി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ആയിരുന്നു സംഭവം. സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. എന്നാൽ ഇവർ വിവരം ഉയിസ് ഐറാനെ അറിയിച്ചില്ല. ഇതേ തുടർന്ന് ഏകദേശം 20 ലിറ്ററോളം ബിറ്റുമിൻ വെള്ളത്തിൽ കലർന്നുവെന്നാണ് കരുതുന്നത്.
പിന്നീട് വാട്ടർ സമ്പിൽ ജോലി ചെയ്തിരുന്ന കരാർ തൊഴിലാളികൾ ഇത് ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് രാത്രി 8.15 ഓടെ പ്ലാന്റ് അടച്ചിട്ടു. പിറ്റേന്ന് രാവിലെ 10.45ഓടെയാണ് പിന്നീട് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇത് ബാല്ലിൻകോളിംഗ്, ഡ്രിപ്സെയ്, കോച്ച്ഫോർഡ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം വിതരണത്തെ തടസ്സപ്പെടുത്തി. സാങ്കേതിക തകരാറാണ് ഇതിന് കാരണം എന്നായിരുന്നു ഇതേക്കുറിച്ച് ഉയിസ് ഐറാന്റെ വിശദീകരണം.

