ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരായ അവിശ്വാസ പ്രമേയത്തെ വിശ്വാസം പ്രമേയം കൊണ്ട് നേരിട്ട് സർക്കാർ. ഹാരിസിനെതിരെ സർക്കാർ കൊണ്ടുവന്ന വിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കി. 94 ടിഡിമാർ ഹാരിസിനെ പിന്തുണച്ചപ്പോൾ 65 പേർ എതിർത്തു.
ഡെയ്ലിൽ നടന്ന വൻ വാക് പോരിന് ശേഷം ആയിരുന്നു വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അവോണ്ടു നേതാവ് പീഡാർ തോയിബിൻ ന്യായീകരിച്ചു. കുട്ടിയുടെ മരണവും തുടർച്ചയായ വേദനയും മനസിലാക്കുന്നു. ഒരു കുട്ടിയുടെ മരണം, ഒരു കുട്ടിയുടെ തുടർച്ചയായ വേദന, നൂറു കണക്കിന് കുട്ടികളുടെ കഷ്ടപ്പാട്, വൈകല്യം എന്നിവ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനുള്ള മതിയായ കാരണം അല്ലെങ്കിൽ പിന്നെ എന്താണ് കാരണം എന്ന് അദ്ദേഹം ചോദിച്ചു.
സിൻ ഫെയിൻ വനിതാ നേതാവ് മേരി ലൂ മക്ഡൊണാൾഡും രംഗത്ത് എത്തി. ഉപപ്രധാനമന്ത്രിയ്ക്ക് മേലുള്ള വിശ്വാസം തനിക്കും അയർലൻഡിലെ കുടുംബങ്ങൾക്കും നഷ്ടമായി എന്ന് മേരി പറഞ്ഞു.

