ഡബ്ലിൻ: തുസ്ലയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. 17 വയസ്സുകാരനാണ് സാരമായി പരിക്കേറ്റത്. അതേസമയം ആക്രമണത്തിൽ തുസ്ലയിലെ കെയർ ടേക്കറും അന്തേവാസികളും ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്.
ഇന്നലെയായിരുന്നു ഡൊണാഗ്മെഡിലെ തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. സംഭവത്തിൽ 17 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടിരുന്നു. യുക്രെയ്ൻ സ്വദേശിയായ കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

