ഡബ്ലിൻ: ഡബ്ലിനിൽ ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ 2025 ന് തുടക്കം. ഡബ്ലിൻ ലോർഡ് മേയർ റേയ് മക്ആഡം ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഐറിഷ് ആർക്കിടെക്ചർ ഫൗണ്ടേഷനാണ് ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഐറിഷ് വാസ്തുവിദ്യകളെയും നിർമ്മിതികളെയും കൂടുതൽ അടുത്തറിയാൻ ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ സഹായകമാകും.
ലാൻഡ്മാർക്ക് കെട്ടിടങ്ങൾ, ഔട്ട്ഡോർ സ്ഥലങ്ങൾ, സ്വകാര്യ വീടുകൾ, ആർക്കിടെക്റ്റുകളുടെ സ്റ്റുഡിയോകൾ എന്നിവയുടെ പ്രദർശനങ്ങൾ പരിപാടിയിൽ ഉൾപ്പെടുന്നു. ആളുകൾക്ക് ഇവയെല്ലാം നേരിട്ട് കാണാനും വാസ്തുവിദ്യയെക്കുറിച്ച് ആഴത്തിൽ അറിയാനും ഈ അവസരം പ്രയോജനപ്പെടുത്താം.
Discussion about this post

