ലേഖകന്‍: sreejithakvijayan

ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടം. സംഭവത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ക്ലെയർഗാൽവേയിൽ നിന്നും തുവാമിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസിനെ സമീപിക്കണം എന്നാണ് നിർദ്ദേശം.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. 30 വയസ്സുകാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡബ്ലിനിലെ ഡി ഒലിയെർ സ്ട്രീറ്റിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ഇരയായ യുവതിയ്ക്കും 30 വയസ്സോളം പ്രായമുണ്ട്. ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ ഗതാഗത നിയമലംഘനം നടത്തുകയും പോലീസിന് നേരെ വസ്തുക്കൾ എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ന്യൂറി പ്രദേശത്ത് നിന്നും മോഷ്ടിച്ച കാറുമായി രക്ഷപ്പെടുകയായിരുന്നു യുവതി. ഇതിനിടെ പോലീസ് യുവതിയെ പിന്തുടരുകയായിരുന്നു. ലുർഗാൻ, വാരിംഗ്‌സ്ടൺ, ബാൻഡ്ബ്രിഡ്ജ് എന്നീ മേഖലകളിലൂടെ യുവതി കാറുമായി സഞ്ചരിച്ചു. ഈ വഴികളിലെല്ലാം പോലീസ് യുവതിയെ പിന്തുടരുകയായിരുന്നു. ഇതിനിടെ കാറിൽ നിന്നും പോലീസുകാർക്ക് നേരെ പലവസ്തുക്കളും യുവതി എടുത്തെറിയുകയും ചെയ്തു. യുവതിയ്‌ക്കെതിരെ അമിത വേഗതയിൽ വാഹനമോടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Read More

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. ജൂലിയൻസ്ടൗണിലായിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഡബ്ലിനിന്റെ തെക്ക് ഭാഗത്തേയ്ക്ക് സഞ്ചരിക്കുകയായിരുന്ന രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങളും റോഡിന് അരികിലായി നിർത്തിയിട്ടു. ഇതിനിടെ ഒരു കാർ വാഹനങ്ങളിലൊന്നിൽ ഇടിയ്ക്കുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്നു 50 കാരൻ. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read More

ഡബ്ലിൻ: ഗ്രീസിൽ അവധിക്കാലം ആസ്വദിക്കാൻ പോയ 17 കാരൻ മരിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കോർക്ക് സ്വദേശിയായ അലക്‌സ് മക്കിയാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 9 ന് ആയിരുന്നു കിമോലോസിലെ റിസോർട്ടിലെ കുളിമുറിയിൽ 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിൽ മരണ കാരണം വൈദ്യുതാഘാതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുളിമുറിയിലെ വാട്ടർഹീറ്ററിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത് എന്നാണ് സൂചന. മതിയായ സുരക്ഷ ഉറപ്പുവരുത്താതെയാണ് വാട്ടർഹീറ്റർ സ്ഥാപിച്ചതെന്നാണ് കുടുംബം പറയുന്നത്. അതേസമയം സംഭവത്തിന് പിന്നാലെ റിസോർട്ട് അടച്ചുപൂട്ടി.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ആക്രമണത്തിന് ഇരയായയാൾ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. നോർത്ത് ഗ്രേറ്റ് ചാൾസ് സ്ട്രീറ്റിലുണ്ടായ ആക്രമണത്തിലാണ് 40 വയസ്സുള്ള വ്യക്തിയ്ക്ക് പരിക്കേറ്റത്. മേറ്റർ മിസെറിക്കോർഡിയ ആശുപത്രിയിൽ ആയിരുന്നു 40 കാരൻ ചികിത്സയിൽ കഴിഞ്ഞത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരുവർക്കും ഏകദേശം 40 വയസ്സാണ് പ്രായമെന്ന് പോലീസ് അറിയിച്ചു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറയിച്ചു. ഓപ്പറേഷൻ തോറിന്റെ ഭാഗമായിട്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സ്രാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിക്കുന്നു. സെബാസ്റ്റ്യൻ അച്ചിം എന്ന് പേരുള്ള യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാനാക്കി. കാലിൽ വളരെ ആഴത്തിലുള്ള പരിക്കാണ് ആക്രമണത്തിൽ ഉണ്ടായത്. ബുധനാഴ്ച ആർഡ്‌മോറിൽ നിന്നും ഏകദേശം 32 കിലോ മീറ്റർ തെക്ക് മാറി ചെറിയ കപ്പലിൽ സ്രാവുകളെ ടാഗ് ചെയ്യുകയായിരുന്നു അദ്ദേഹവും സംഘവും. ഇതിനിടെയായിരുന്നു ആക്രമണം. കാലിൽ സാരമായ പരിക്കേറ്റ അദ്ദേഹത്തിന് രക്തം ധാരാളം നഷ്ടമായിരുന്നു. തുടർന്ന് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ നിയമലംഘനങ്ങളെ തുടർന്ന് ഗാർഡ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി മുതൽ നൽകേണ്ടിവരിക വലിയ വില. വർധിപ്പിച്ച ചാർജുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വാഹനങ്ങളുടെ ഉപയോഗം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. പുതിയ വർധനവ് പ്രകാരം പോലീസ് പിടിച്ചെടുത്ത സ്‌ക്രാംബ്ലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരികെ ലഭിക്കാൻ നേരത്തെ നൽകിയിരുന്നതിന്റെ ഇരട്ടി തുകയാണ് നൽകേണ്ടിവരിക. നേരത്തെ 125 യൂറോ ആയിരുന്നു വിട്ട് കിട്ടാൻ നൽകേണ്ടിവന്നിരുന്നത്. എന്നാൽ ഇനി മുതൽ ഇത് 250 യൂറോയാണ്. ഓരോ അധിക ദിവസത്തിനും 70 യൂറോ വച്ച് നൽകണം. നേരത്തെ ഇത് 35 യൂറോ ആയിരുന്നു. ഇ- സ്‌കൂട്ടറുകൾ ഒഴികെയുള്ള വാഹനങ്ങളുടെ നിരക്കാണ് ഇത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ക്രിമിനൽ സംഘത്തിലെ കണ്ണികളായ മൂന്ന് ബ്രസീലിയൻ പൗരന്മാർക്കെതിരെ കേസ് എടുത്തു. റഹീൻ ക്ലോസിൽ താമസിക്കുന്ന മാത്യൂസ് ബെർബെറിക് ഇയാളുടെ സഹോദരി മരിയ ബെർബറിക്, സാൻഡർ ഡി സിൽവ പെരേര എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇവരെ വെള്ളിയാഴ്ച ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവ്വീസസ് ബ്യൂറോയുടെ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനും വേശ്യാവൃത്തി നടത്തിയതിനും ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 3.5 മില്യൺ യൂറോയുടെ കുറ്റകൃത്യവരുമാനമാണ് ഇവർ കൈവശം വച്ചിരിക്കുന്നത്.

Read More