- ഇന്ധനവിലയിൽ ആശ്വാസം; നികുതിയിളവ് തുടരും
- നാഷണൽ സിനിമാ വീക്കൻഡ്; നിവിൻ പോളി ചിത്രം കാണാം, വെറും 4 യൂറോയ്ക്ക്
- നഷ്ടമാകുക നൂറോളം തൊഴിലുകൾ; പ്രതിസന്ധിയിൽ ജീവനക്കാർ
- ഷാനനിനും ടൊറന്റോയ്ക്കുമിടയിൽ സർവ്വീസ്; പ്രഖ്യാപനവുമായി എയർ കാഡന
- ഐ ആം ഗെയിം അയർലൻഡിലും; പ്രദർശനം ആരംഭിച്ചു
- ട്രെയിനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 12 കാരന് ജീവൻ നഷ്ടമായി
- മട്ടാഞ്ചേരിയിൽ രാസലഹരി വേട്ട : രണ്ട് പേർ അറസ്റ്റിൽ
- ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്
ലേഖകന്‍: sreejithakvijayan
ലൗത്ത്: കൗണ്ടി ലൗത്തിൽ കാണാതായ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി. പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല, ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അമ്മയെയും കുഞ്ഞിനെയും കാണാതെ ആയത്. 20 വയസ്സുള്ള ജേഡ് റോളണിനെയും മകനെയുമാണ് കാണാതെ ആയത്. സംഭവത്തിന് പിന്നാലെ വീട്ടുകാർ ബന്ധുക്കൾക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് സഹായത്തിനായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്.
ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ ട്രാപ്പ് ആൻഡ് ഡ്രാഗ് അപകടങ്ങൾ തടയാൻ ശക്തമായ സാങ്കേതിക സംവിധാനങ്ങൾ വേണമെന്ന് ആവശ്യം. യാത്രികരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ സാങ്കേതിക വിദ്യകൾ ഉടൻ സ്ഥാപിക്കണമെന്നാണ് റെയിൽവേ ആക്‌സിഡന്റ് ആൻഡ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആവശ്യപ്പെടുന്നത്. മെയ് മാസത്തിൽ സ്റ്റിൽഓർഗനിൽ കൗമാരക്കാരി അപകടത്തിൽപ്പെട്ടിരുന്നു. ട്രാമിന്റെ വാതിലിൽ കുട്ടിയുടെ കോട്ട് തുടുങ്ങുകയായിരുന്നു. മീറ്ററുകളോളം കുട്ടിയും ട്രാമിനൊപ്പം ഓടി. എന്നാൽ ഇതിനിടെ വീണ് കുട്ടിയുടെ മുഖത്ത് സാരമായ പരിക്കുകൾ ഏൽക്കുകയായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആധുനിക സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 വയസ്സുള്ള സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്. ഓപ്പറേഷൻ തോറിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ദൗത്യത്തിന്റെ ഭാഗമായി സൗത്ത് ഡബ്ലിനിൽ നടന്ന നിരവധി കവർച്ചകളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഡബ്ലിൻ: അയർലൻഡിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് വിരാമം ആകുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം കനത്ത ചൂടിന് പിന്നാലെയെത്തുന്ന മഴ വലിയ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 31 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മുതൽ അന്തരീക്ഷം പതിയെ തണുത്തു തുടങ്ങുമെന്നാണ് മെറ്റ് ഐറാന്റെ പുതിയ പ്രവചനം. 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില.
ഡബ്ലിൻ: അയർലൻഡിൽ മോഷണ നിരക്ക് കുറഞ്ഞു. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ മോഷണ നിരക്കിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. അതേസമയം യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലും മോഷണം , മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയിൽ കുറവ് ഉണ്ടായിട്ടുണ്ട്. 2014 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യങ്ങളിൽ മോഷണവുമായി ബന്ധപ്പെട്ട പ്രതിവർഷ നിരക്കിൽ ശക്തമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 24 അംഗരാജ്യങ്ങളിൽ 2014 ൽ 1.83 മില്യൺ ആയിരുന്നു മോഷണ കുറ്റകൃത്യങ്ങളുടെ ആകെ എണ്ണം. എന്നാൽ 2024 ൽ ഇത് 1.17 മില്യണായി കുറഞ്ഞു. അതായത് 36 ശതമാനത്തിന്റെ ഇടിവ്. ഇതേകാലയളവിൽ 27,700 ൽ നിന്നും 9,300 ആയി മോഷണങ്ങളുടെ നിരക്ക് കുറഞ്ഞു. ഇക്കാലത്തിനുള്ളിൽ 66 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ അരങ്ങ് 2026’ ഈ മാസം 21 ന് നടക്കും. കുട്ടികൾക്കായി നിരവധി ഓൺസ്‌റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. അസോസിയേഷന്റെ ‘ എന്റെ മലയാളം- ക്രിയേറ്റീവ് ഹബ്ബിന്റെ’ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. കുട്ടികളിലെ സർഗ്ഗവാസനയും കലാപരമായ കഴിവുകൾ വളർത്താനുമുള്ള ഇടം കണ്ടെത്തുകയാണ് അരങ്ങിലൂടെ അസോസിയേഷൻ ചെയ്യുന്നത്. പരിപാടികൾക്ക് രാവിലെ മുതൽ തുടക്കമാകും. ഓഫ് സ്റ്റേജ് മത്സരങ്ങളാണ് ഉച്ചവരെ നടക്കുക. ജൂനിയർ/ സീനിയർ ഇന്ഡഫന്റ്‌സ്, കളറിംഗ്, ഡ്രോയിംഗ് മത്സരങ്ങളാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം ഓൺ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. ഫാൻസി ഡ്രസ്, സിനിമാറ്റിക് ഡാൻസ് ( ഗ്രൂപ്പ്), ആക്ഷൻ സോംഗ്, നാടോടി നൃത്തം, കവിത പാരായണം, മലയാളം പ്രസംഗം, മലയാളം സ്‌പോട്ട് ടോക്ക്, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളാണ് അരങ്ങേറുക. കൂടുതൽ വിവരങ്ങൾക്ക് ബിജു മാത്യു: 087 681 8360, ഗീതു മനോഷ്: 089 412 3695, മുസ്തഫ: 089 457 8333, ബിൻസി…
ഡബ്ലിൻ: ഇന്ധന വില വർധനവ് അയർലൻഡിൽ വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്ക കനക്കുന്നു. വരും മാസങ്ങളിൽ എക്‌സൈസ് തീരുവയിലെ ഇളവ് നീക്കം ചെയ്യാനുള്ള ആലോചനകൾക്കിടെയാണ് ഇത്തരമൊരു ആശങ്ക ഉയരുന്നത്. ഇളവുകൾ നീക്കം ചെയ്യുന്നത് ഇന്ധനവിലയിൽ വലിയ ഉയർച്ചയ്ക്കാണ് കാരണമാകുക. ഇളവുകൾ നിലനിൽക്കേ കഴിഞ്ഞ മാസങ്ങളിൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് എഎ അയർലൻഡിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒരു ലിറ്റർ ഡീസലിന് ശരാശരി വില 1.92 യൂറോ ഉയർന്നപ്പോൾ പെട്രോളിന് 1.84 യൂറോ വർധിച്ചു. 19 സെന്റിന്റെയും 9 സെന്റിന്റെയും പ്രതിമാസ വർധനവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. സെപ്തംബർ മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഘട്ടം ഘട്ടമായി തീരുവയിലെ ഇളവ് പഴയ നിലയിലേക്ക് കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ഇത് പശ്ചിമേഷ്യൻ സംഘർഷത്തിനിടെയുണ്ടായ പ്രതിഷേധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
ഗാൽവേ: കൗണ്ടി ഗാൽവേയിൽ കഞ്ചാവ് വേട്ട. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോസ്‌കാമിലെ വീട്ടിൽ നിന്നായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോസ്‌കാമിലെ വീട്ടിൽ പരിശോധന നടത്തുന്നതിനുള്ള വാറന്റ് പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ശനിയാഴ്ച ആയിരുന്നു പരിശോധന. 2,33000 യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 40 വയസ്സ് പ്രായമുള്ള ഒരാളും 50 വയസ്സ് പ്രായമുള്ള ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളത്.
ഡബ്ലിൻ: ഹെൽപ്പ് ടു ബൈ പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ സഹായം ലഭിച്ചത് പകുതിയോളം പേർക്ക്. 2020 മുതലുള്ള അപേക്ഷകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2020 ജൂലൈ മുതൽ വീട് വാങ്ങുന്നതിനായി പദ്ധതിയ്ക്ക് കീഴിൽ ആകെ 88,532 പേരാണ് അപേക്ഷിച്ചത്. എന്നാൽ ഇതിൽ 48,878 പേർക്ക് മാത്രമാണ് സഹായം ലഭിച്ചത്. ആകെ അപേക്ഷകരുടെ 45 ശതമാനം വരുമിത്. ബാക്കി 40000 പേർ അപേക്ഷകൾ നിരസിക്കപ്പെട്ടവരോ അല്ലെങ്കിൽ സഹായം ലഭിച്ചിട്ടും വീട് വാങ്ങാത്തവരോ ആണ്. 2016 ഒക്ടോബറിലാണ് വീട് വാങ്ങലിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ഹെൽപ്പ് ടു ബൈ പദ്ധതി ആരംഭിച്ചത്.
കിൽഡെയർ: കിൽഡെയർ കൗണ്ടിയെ നടുക്കി വാഹനാപകടം. ജംഗ്ഷൻ 3 ലെ എം9 നോർത്ത്ബൗണ്ടിൽ ഉണ്ടായ അപകടത്തിൽ രണ്ടിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന 30 വയസ്സ് പ്രായമുള്ള വനിതാ ഡ്രൈവറെയും മുൻവശത്തെ യാത്രക്കാരിയെയും സംഭവ സ്ഥലത്ത് നിന്നും താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. 20 വയസ്സുള്ള യുവതിയെ സെന്റ് ലൂക്ക്‌സ് ജനറൽ ആശുപത്രിയിലും ഒരു കുട്ടിയെ ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലേക്കും കൊണ്ടുപോയി. ഇവരുടെ നിലയും ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദൃക്‌സാക്ഷികൾ വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
