ഡബ്ലിൻ: രണ്ടര പതിറ്റാണ്ടിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസ്. 17 വയസ്സുള്ളപ്പോൾ കൊല്ലപ്പെട്ട റൊണൈഡ് മുറെയുടെ കൊലപാതകത്തിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്.
ഡബ്ലിൻ സ്വദേശിനിയാണ് റൊണൈഡ് മുറെ. 1999 സെപ്തംബർ മൂന്നിനാണ് റൊണൈഡിനെ കാണാതെ ആകുകയായിരുന്നു. ഗ്ലെനേജറിയിലെ സിൽചെസ്റ്റർ ക്രസന്റിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു റൊണൈഡ്. ഇതിനിടെ പെൺകുട്ടി കൊല്ലപ്പെടുകയായിരുന്നു. വീട്ടിൽ നിന്നും 500 യാർഡ് അകലയെ നിന്നും മൃതദേഹം പിന്നീട് കണ്ടെത്തി. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.

