- ട്രെയിനും ട്രാക്ടറും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്
- ലഹരിക്കേസ്; അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി
- ലെപ്പർഡ്സ്റ്റൗൺ പാർക്ക് ഹോസ്പിറ്റൽ എച്ച്എസ്ഇയ്ക്ക് കീഴിലായി
- ചുട്ടുപൊള്ളി അയർലൻഡ്; താപനിലയിൽ റെക്കോർഡ്
- 17 വയസ്സിൽ മരണം; റൊണൈഡ് മുറെയുടെ കൊലപാതകത്തിൽ അന്വേഷണം
- ഇന്ധനവിലയിൽ ആശ്വാസം; നികുതിയിളവ് തുടരും
- നാഷണൽ സിനിമാ വീക്കൻഡ്; നിവിൻ പോളി ചിത്രം കാണാം, വെറും 4 യൂറോയ്ക്ക്
- നഷ്ടമാകുക നൂറോളം തൊഴിലുകൾ; പ്രതിസന്ധിയിൽ ജീവനക്കാർ
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം 3.4 ശതമാനത്തിൽ തന്നെ തുടർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇക്കുറി വിദ്യാഭ്യാസ ചിലവും വസ്ത്രങ്ങളുടെ വിലയിലും വലിയ വർധനവ് ഉണ്ടായി. ഇതാണ് പണപ്പെരുപ്പം താഴാതെ സ്ഥിരത പുലർത്താൻ കാരണമായത്. ഈ വർഷം ജൂലൈ വരെയുള്ള 12 മാസങ്ങളിലെ പണപ്പെരുപ്പ നിരക്കാണ് ഇത്. ജൂണിൽ വാർഷിക പണപ്പെരുപ്പം എന്നത് 3.4 ശതമാനം ആയിരുന്നു. എന്നാൽ മാസാടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ വിലകളിൽ 0.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായി സിഎസ്ഒ ചൂണ്ടിക്കാട്ടുന്നു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയുടെ ചിലവിൽ വലിയ വർധനവ് ഉണ്ടായി. 0.8 ശതമാനം ആയിരുന്നു വർധിച്ചത്. വിനോദം, കായികം, സാംസ്‌കാരികം എന്നീ മേഖലകളിൽ 2.7 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ വിൽപ്പന നടത്തുന്ന സിഗരറ്റുകളിൽ പകുതിയിലധികവും തീരുവ അടയ്ക്കാത്തവ. ജപ്പാൻ ടുബാക്കോ ഇന്റർനാഷണൽ (ജെടിഐ) അയർലൻഡിന്റെ സർവ്വേയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. സർവ്വേയുടെ ഭാഗമായി അയ്യായിരം പാക്കറ്റുകൾ പരിശോധിച്ചു. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള സിഗരറ്റ് പാക്കറ്റുകൾ ആയിരുന്നു സർവ്വേയ്ക്കായി തിരഞ്ഞെടുത്തത്. തുടർന്ന് ഈ വർഷം ആദ്യം സർവ്വേ നടത്തുകയായിരുന്നു. ഇവയിൽ 57 ശതമാനം പാക്കറ്റുകളും നികുതി അടയ്ക്കാത്തവയാണ്. 14 ശതമാനവും വ്യാജ ഉത്പന്നമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രാൻഡ് ഉടമകളുടെ അനുമതിയില്ലാതെ നിർമ്മിക്കുന്ന സിഗരറ്റുകളാണ് വ്യാജ സിഗരറ്റുകൾ.
മയോ: കൗണ്ടി മയോയിൽ ക്ലെയർ ദ്വീപിന് സമീപം കപ്പൽ അപകടത്തിൽപ്പെട്ടു. കടലിൽ കുടുങ്ങിയ 25 പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ഫ്രഞ്ച് രജിസ്‌ട്രേഷനിലുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. കപ്പൽ സഞ്ചരിക്കുന്നതിനിടെ ദിശമാറി ക്ലെയർ ദ്വീപിലെ മത്സ്യഫാമിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കപ്പലിലേക്ക് വെള്ളം കയറി. ഇതോടെ കപ്പലിൽ നിന്നും കോസ്റ്റ്ഗാർഡിന് വിവരം ലഭിക്കുകയായിരുന്നു. മാലിൻ ഹെജ് കോസ്റ്റ് ഗാർഡ് കോർഡിനേഷൻ സെന്ററിലേക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് സ്ലൈഗോ, അച്ചിൽ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് സംഘമെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ലിമെറിക്ക്: ലിമെറിക്ക് സിറോ മലബാർ സഭയുടെ ത്രിദിന ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെയാണ് പരിപാടി. സഭ സംഘടിപ്പിക്കുന്ന 17ാമത് കൺവെൻഷനാണ് ഇന്ന് തുടക്കമാകുന്നത്. ലിമെറിക്കിലെ റേസ് കോഴ്‌സ്, ഗ്രീൻ മൗണ്ട് പാർക്കിലാണ് പരിപാടി നടക്കുന്നത്. റിവെെവൽ ഫയർ എന്നാണ് പേര് നൽകിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. പ്രമുഖ സുവിശേഷകരായ ഫാ. ജെയിംസ് മഞ്ഞാക്കൽ എംഎസ്എഫ്എസ്, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ പ്രാർത്ഥനകൾക്കും മറ്റും നേതൃത്വം നൽകും. വചനപ്രഘോഷണം, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് മൂന്നു ദിവസത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പരിപാടിയ്ക്ക് പരിസമാപ്തിയാകും.
കോർക്ക്: കോർക്കിൽ കർഷകൻ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകീട്ട് കോർക്കിലെ ഡൺമാൻവേയിലെ ബാൻഡൺ നദിയിൽ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. മൃഗങ്ങൾക്ക് നൽകാനായി നദിയിൽ നിന്നും വെള്ളം ശേഖരിക്കുകയായിരുന്നു കർഷകൻ. ഇതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഗാർഡയും അടിയന്തിര സേവനങ്ങളും ഉടൻ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മൃതദേഹം കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: ഗ്രീസിൽ മരിച്ച ഐറിഷ് ബാലന്റെ പേര് വിവരങ്ങൾ പുറത്ത്. 17 വയസ്സുള്ള കോർക്ക് സ്വദേശി അലക്‌സ് മക്ക്കീ ആണ് മരിച്ചത്. ഗ്രീസിലെ കിമോലോസ് ദ്വീപിൽ അവധിക്കാലം ആസ്വദിക്കാൻ പോയതായിരുന്നു അലക്‌സ്. ഞായറാഴ്ച ആയിരുന്നു കുളിമുറിയിൽ അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പിയേഴ്‌സുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അലക്‌സിന്റെ മാതാവിന്റെ സ്ഥലമാണ് കിമോലോസ് ദ്വീപ്. അവധിക്കാലത്ത് അലക്‌സ് ഇവിടെ ചിലവഴിക്കുക പതിവാണ്. കോർക്കിലെ ടെറെൻസ് മക്‌സ്വിനേയ് കമ്യൂണിറ്റി കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയാണ് അലക്‌സ്.
ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഷോൺ കാനി. ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡബ്ലിനിലെ റാഹേനിയിലുള്ള ആർഎസ്എയുടെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരീക്ഷാർത്ഥികൾക്ക് അപ്പോയ്ൻമെന്റ് ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നത് ആർഎസ്എയുടെ അപ്പോയ്ൻമെന്റ് വെബ്‌സൈറ്റ് വഴി സ്വന്തമാക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റുകൾ ഏകോപിപ്പിക്കേണ്ടത് ആർഎസ്എയാണ്. അതിനാൽ ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യേണ്ടത് ആർഎസ്എ വഴിയാണ്. തേർഡ് പാർട്ടി ആപ്പുകളുടെ ലക്ഷ്യം പണമുണ്ടാക്കലാണ്. അല്ലാതെ സേവനം ലഭ്യമാക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ കുടുംബത്തിന് നേരെ വംശീയ ആക്രമണം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.45 ഓടെ ന്യൂടൗണബെയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും കുടുംബം രക്ഷപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. കാറിന് തീയിട്ടതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് തീ അണച്ചു. എന്നാൽ വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഡബ്ലിൻ: ഗ്രീസിൽ അവധിക്കാലം ആസ്വദിക്കുന്നതിനിടെ അയർലൻഡിൽ നിന്നുള്ള കൗമാരക്കാരന് ദാരുണാന്ത്യം. 17 വയസ്സുള്ള ആൺ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഗ്രീക്ക് ദ്വീപായ കിമോലോസിൽ ആയിരുന്നു കുട്ടി അവധിക്കാലം ചിലവഴിക്കാൻ എത്തിയത്. ഇവിടെ താമസിച്ചിരുന്ന വീട്ടിൽവച്ച് 17 കാരൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് മറികടക്കാൻ സാധ്യത. താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം കനത്ത ചൂടിനെ തുടർന്ന് അയർലൻഡിലെ കൗണ്ടികളിൽ മുന്നറിയിപ്പ് തുടരുകയാണ്. ലെയ്ൻസ്റ്റിലും ടിപ്പററിയിലുമായുള്ള 13 ഓളം കൗണ്ടികളിലാണ് ഉയർന്ന താപനിലയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. ഇന്നലെ രാവിലെ ആറ് മണി മുതൽ ആരംഭിച്ച വാണിംഗ് നാളെ രാവിലെയോടെ അവസാനിക്കും. 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കുറഞ്ഞ താപനില. ഇന്നലെയും ശക്തമായ ചൂട് ആയിരുന്നു അനുഭവപ്പെട്ടത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
