ഡബ്ലിൻ: അയർലൻഡിൽ ഇന്ധന നികുതിയിലെ ഇളവുകൾ നീട്ടാൻ തീരുമാനം. അടുത്ത മാസം 31 വരെയാണ് ഇളവുകൾ തുടരുക. ഇന്ധനവില കുത്തനെ ഉയരുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇളവുകൾ തുടരാൻ ധാരണയായത്.
വിഷയം ചർച്ച ചെയ്യാൻ ഡെയ്ൽ യോഗം ചേർന്നിരുന്നു. ഇതിൽ ഇന്ധന നികുതി ഇളവ് നീട്ടണമെന്ന ആവശ്യപ്പെട്ടുള്ള പ്രമേയം കൊണ്ടുവരികയായിരുന്നു. 49 പേർ ഇതിനെ എതിർത്തപ്പോൾ 104 പേർ അനുകൂലിക്കുകയായിരുന്നു. ഇതോടെയാണ് സർക്കാർ പ്രമേയം പാസാക്കിയത്. ഡീസലിന് ലിറ്ററിന് 30 സെന്റും പെട്രോൾ ലിറ്ററിന് 25 സെന്റുമാണ് നികുതി ഇളവ്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈ മാസം 1 ന് ഇളവുകൾ നീക്കം ചെയ്യേണ്ടതായിരുന്നു.
Discussion about this post

