അർമാഗ്: കൗണ്ടി അർമാഗിൽ ഗതാഗത നിയമലംഘനം നടത്തുകയും പോലീസിന് നേരെ വസ്തുക്കൾ എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. യുവതിയെ ചോദ്യം ചെയ്തുവരികയാണ്.
ന്യൂറി പ്രദേശത്ത് നിന്നും മോഷ്ടിച്ച കാറുമായി രക്ഷപ്പെടുകയായിരുന്നു യുവതി. ഇതിനിടെ പോലീസ് യുവതിയെ പിന്തുടരുകയായിരുന്നു. ലുർഗാൻ, വാരിംഗ്സ്ടൺ, ബാൻഡ്ബ്രിഡ്ജ് എന്നീ മേഖലകളിലൂടെ യുവതി കാറുമായി സഞ്ചരിച്ചു. ഈ വഴികളിലെല്ലാം പോലീസ് യുവതിയെ പിന്തുടരുകയായിരുന്നു. ഇതിനിടെ കാറിൽ നിന്നും പോലീസുകാർക്ക് നേരെ പലവസ്തുക്കളും യുവതി എടുത്തെറിയുകയും ചെയ്തു. യുവതിയ്ക്കെതിരെ അമിത വേഗതയിൽ വാഹനമോടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

