ഡബ്ലിൻ: ഡബ്ലിനിൽ ആക്രമണത്തിന് ഇരയായയാൾ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. നോർത്ത് ഗ്രേറ്റ് ചാൾസ് സ്ട്രീറ്റിലുണ്ടായ ആക്രമണത്തിലാണ് 40 വയസ്സുള്ള വ്യക്തിയ്ക്ക് പരിക്കേറ്റത്.
മേറ്റർ മിസെറിക്കോർഡിയ ആശുപത്രിയിൽ ആയിരുന്നു 40 കാരൻ ചികിത്സയിൽ കഴിഞ്ഞത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

